¡Sorpréndeme!

വിമര്‍ശിക്കുന്നവരേ...ഇത് പഴയ രാഹുല്‍ അല്ല | Oneindia Malayalam

2019-11-19 977 Dailymotion

Rahul Gandhi ready to Change with a barrage of questions

ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ കാലത്തെ രാഹുല്‍ ഗാന്ധിയല്ല ഇപ്പോള്‍. അദ്ദേഹം അടിമുടി മാറിയിരിക്കുന്നു. ദേശീയ തലത്തില്‍ പാര്‍ട്ടിയില്‍ പ്രധാന ഉത്തരവാദിത്തങ്ങളില്ല. അതുകൊണ്ടുതന്നെ സഭയില്‍ കൂടുതല്‍ ഇടപെടാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിക്കുന്നു. കഴിഞ്ഞകാല ലോക്സഭാ പ്രകടനം പോലെ അല്ല അദ്ദേഹം 17ാം ലോക്സഭയില്‍. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെ ഞെട്ടിപ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ഒരു ചോദ്യം പോലും രാഹുല്‍ ഗാന്ധി ചോദിക്കാത്ത അഞ്ചുവര്‍ഷം ലോക്സഭയില്‍ കഴിഞ്ഞുപോയിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ രാഹുല്‍ 10ലധികം ചോദ്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞു. അമേഠിയില്‍ രാഹുലിനെ പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് അദ്ദേഹം വയനാട് എംപിയായ ശേഷം നല്‍കുന്നത്